അണ്ടത്തോട് റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച റൈഞ്ച് തല പ്രചാരണ യാത്രക്ക് മന്ദലാംകുന്ന് എടയൂര്‍ മുനീറുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി സ്വീകരണം നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം അന്താരാഷ്ട്ര മഹാ സമ്മേളനത്തിനോടനുബന്ധിച്ചാണ് പ്രചാരണ യാത്ര സംഘടിപ്പിച്ചത്. സ്വീകരണ യോഗം ഉസ്താദ് ബാദുഷ ബാഖവി ഉല്‍ഘാടനം ചെയ്തു. മദ്‌റസ വൈസ് പ്രസിഡണ്ട് ഹുസൈന്‍ എടയൂര്‍ അധ്യക്ഷത വഹിച്ചു.



