ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീപിടിച്ചു

വെള്ളറക്കാട് ആദൂരില്‍ ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീപിടിച്ചു. ഡ്രൈവര്‍ ഇറങ്ങി ഓടിയതിനാല്‍ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ 10.45 ഓടെയാണ് സംഭവം. ആദൂര്‍ മദ്രസ പള്ളിക്കടുത്ത് വെച്ചാണ് ഓട്ടുപാറ സ്വദേശി കേളം പുലാക്കല്‍ കുഞ്ഞുമോന്റെ ഒമിനി വാനിന് തീപിടിച്ചത്. കര്‍ട്ടന്‍ ബിസിനസ് നടത്തുന്ന വാഹനമായിരുന്നു. കാറില്‍ ഡ്രൈവര്‍ കുഞ്ഞുമോനിനെ കൂടാതെ നാല് പേര്‍ കൂടി ഉണ്ടായിരുന്നു. സംഭവസമയത്ത് കുഞ്ഞുമോനൊഴികെ മറ്റുള്ളവര്‍ പുറത്തിറങ്ങിയിരിക്കുകയായിരുന്നു. വശത്തിലൊതുക്കി നിര്‍ത്താനായി വാന്‍ പതുക്കെയാണ് ഓടിച്ചിരുന്നത്. ഈ സമയത്ത് വാഹനത്തിന്റെ അടിയില്‍ നിന്ന് തീ വരുന്നത് കണ്ട് ഡ്രൈവര്‍ കുഞ്ഞുമോന്‍ ഇറങ്ങി ഓടി. ഉടന്‍ തന്നെ തൊട്ടടുത്തുള്ള വീട്ടില്‍ നിന്നും നാട്ടുകാരുടെ സഹായത്താല്‍ മോട്ടോര്‍ അടിച്ച് വെള്ളം ഒഴിച്ചതിനാല്‍ ഒമിനി വാന്‍ മുഴുവനായി കത്തിയില്ല. ഇവിടെയുണ്ടായിരുന്ന ഓട്ടോറിക്ഷയിലെ ടിയര്‍ഗ്യാസും തീയണയ്ക്കാന്‍ ഉപയോഗിച്ചു. ജനവാസ കേന്ദ്രമായതിനാല്‍ ഒമിനി വാന്‍ കത്തിയത് ആശങ്കക്കിടയാക്കി. ആര്‍ക്കും പരിക്കില്ല.

ADVERTISEMENT