കുരിശുപള്ളിയുടെ കൂദാശ നടത്തി

പഴഞ്ഞി സെന്റ്‌മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തിന് കീഴില്‍ ഹൈസ്‌കൂള്‍ റോഡില്‍ പുതുതായി പണികഴിച്ച കുരിശുപള്ളിയുടെ കൂദാശ നടത്തി. കൂദാശ കര്‍മ്മങ്ങള്‍ക്ക് കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഡോക്ടര്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാദര്‍ ജോസഫ് തോലത്ത് കോര്‍ കോപ്പിസ്‌കോപ്പ, ഇടവക വികാരി ഫാദര്‍ ജോണ്‍ ഐസക്, സഹവികാരി ഫാദര്‍ ആന്റണി പൗലോസ്, ഫാദര്‍ സക്കറിയ കൊള്ളന്നൂര്‍, ഫാദര്‍ സൈമണ്‍ വാഴപ്പിള്ളി, തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിച്ചു.ചടങ്ങുകള്‍ക്ക് പള്ളി കൈത്താണി സന്തോഷ് സി.ജെ, സെക്രട്ടറി സിന്റോ കെ ഷിമോന്‍ എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കി.

ADVERTISEMENT