ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടപ്പുര മേളം അരങ്ങേറി

ചാലിശ്ശേരി മുലയംപറമ്പത്ത്കാവ് ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പൂരതലേന്ന് നടന്ന നടപ്പുര മേളം ഗ്രാമത്തിന്റെ മുഴുവന്‍ താളമുണര്‍ത്തി. ശനിയാഴ്ച രാത്രി നടപ്പുരയില്‍ അരങ്ങേറിയ പഞ്ചാരിമേളം, ചെണ്ടയുടെ ഉച്ചത്തിലുള്ള നാദത്തിലും ഇളത്താളത്തിന്റെ ലാളിത്യത്തിലും കൊമ്പിന്റെ മുഴക്കത്തിലും പഞ്ചവാദ്യത്തിന്റെ സമന്വയത്തിലും ഒരു ആത്മീയ ആവേശമായി. ദീപങ്ങള്‍ തെളിഞ്ഞ ക്ഷേത്രപരിസരത്ത്, നൂറുകണക്കിന് ഭക്തജനങ്ങള്‍ കാഴ്ചകാരായി.

ADVERTISEMENT