ചാവക്കാട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റവിചാരണയാത്രയ്ക്ക് തുടക്കമായി

ചാവക്കാട് നഗരസഭയിലെ സി.പി.എം ഭരണസമിതിയുടെ ദുര്‍ഭരണത്തിനെതിരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റവിചാരണയാത്രയ്ക്ക് തുടക്കമായി. ചാവക്കാട് മുനിസിപ്പല്‍ സ്‌ക്വയറില്‍ മുന്‍ ഡിസിസി പ്രസിഡന്റ് ഒ.അബ്ദുള്‍ റഹിമാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റന്‍മാരായ മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപന്‍, മണ്ഡലം പ്രസിഡന്റ് കെ.വി ഷാനവാസ് എന്നിവര്‍ക്ക് പതാക കൈമാറി. വിവിധയിടങ്ങളില്‍ ജാഥ പര്യടനം നടത്തി വൈകീട്ട് പുത്തന്‍ കടപ്പുറത്ത് സമാപിക്കും. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ടി.എന്‍ പ്രതാപന്‍ ഉദ്ഘാടനം ചെയ്യും.

ADVERTISEMENT