27.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Chavakkad ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നടത്തിയ വടംവലി മത്സരം ശ്രദ്ധേയമായി

ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നടത്തിയ വടംവലി മത്സരം ശ്രദ്ധേയമായി

31

 

ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ വടംവലി മത്സരം ശ്രദ്ധേയമായി. ബസ് സ്റ്റാന്‍ഡിന് സമീപം കൂട്ടുങ്ങല്‍ ചതുരത്തില്‍ നടന്ന വടം വലി മത്സരത്തില്‍ കുട്ടികളും, സ്ത്രീകളുമടക്കം മത്സരത്തില്‍ പങ്കാളികളായി. അഖില കേരള ഐ.ഏ.ആര്‍.ഇ.തൃശുര്‍ ജില്ലാ അസോസിയേഷന്‍ വടം വലി സംഘത്തിന്റെ മേല്‍നോട്ടത്തില്‍ നടന വടംവലിയില്‍ ഒന്നാം സമ്മാനം സ്റ്റാര്‍ വിഷന്‍ വെങ്കിടങ് കരസ്തമാക്കി. രണ്ടാം സമ്മാനം വൈകെ കോക്കൂര്‍ മലപ്പുറവും, മുന്നും,നാലും സമ്മാനങ്ങള്‍ വേലൂര്‍ ബ്രദേഴ്‌സ് ലീടീം പുത്തുര്‍ എന്നിവര്‍ സ്വന്തമാക്കി. വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുള്‍ ഹമീദ് ഉദ്ഘാടനം നടത്തി. സെക്രട്ടറി ജോജി തോമസ് അധ്യക്ഷനായി. ട്രഷറര്‍കെ.കെ.സേതു മാധവന്‍, കെ.എം. സുധീര്‍, ആര്‍.എസ്. ഹമീദ്, പി. എം.അബ്ദുല്‍ ജാഫര്‍, പി .എസ് അക്ബര്‍, എ.എസ്. രാജന്‍ എന്നിവര്‍ പങ്കെടുത്തു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

ADVERTISEMENT
error: Content is protected !!