ആല്‍ത്തറ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ വൈശാഖ ഏകാദശി മഹോത്സവം സമാപിച്ചു

ആല്‍ത്തറ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ ആറ് ദിവസങ്ങളിലായി നടന്നുവന്നിരുന്ന വൈശാഖ ഏകാദശി മഹോത്സവം സമാപിച്ചു.രാവിലെ ആറാട്ട്, കൊടിക്കല്‍ പറ, 25 കലശം അഭിഷേകം എന്നീ ചടങ്ങുകള്‍ ഉണ്ടായി. പൂജകള്‍ക്ക് ചേന്നാസ് ഗിരീശന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വൈകീട്ട് ദേശപൂരങ്ങള്‍ പടിഞ്ഞാറെ നടയില്‍ കൂട്ടി എഴുന്നെള്ളിപ്പ് നടത്തി. കേരളത്തിലെ തലയെടുപ്പുമുള്ള അഞ്ചോളം ഗജവീരന്മാര്‍ കിഴക്കേ നടയിലെ ആലിന്‍ചുവട്ടില്‍ അണിനിരന്നു. തുടര്‍ന്ന് കാവടി ഉത്സവങ്ങളുടെ വരവും ഉണ്ടായി. രാത്രി ആല്‍ത്തറ ഓട്ടോ ഡ്രൈവേഴ്‌സിന്റെ ഗാനമേളയും ഉണ്ടായിരുന്നു. ആഘോഷങ്ങള്‍ക്ക് ക്ഷേത്രം ഭാരവാഹികളായ കെ.ബി സുകുമാരന്‍,രാജേഷ് കടാംമ്പുള്ളി, മുരളി പൊലിയത്ത്, എം.ജി സുരേഷ്, ഹരി എഴുത്തു പുരക്കല്‍, സുരേഷ് നടുവത്ത് ക്ഷേത്രം ഭാരവാഹികളും നേതൃത്വം നല്കി.

 

 

ADVERTISEMENT