കടവല്ലൂര്‍ കൊരട്ടിക്കര ബസ് സ്റ്റോപ്പിനു സമീപം ജലവിതരണ പൈപ്പ് പൊട്ടി ആഴ്ചകള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്തിയില്ല. മൂന്നാഴ്ച മുമ്പാണ് പൈപ്പ് പൊട്ടിയത്. കുടിവെള്ളം ഇപ്പോഴും പാഴായിക്കൊണ്ടാരിക്കുകയാണ്. പരിസരത്തെ വ്യാപാര സ്ഥാനങ്ങളിലേക്ക് ചെളി കാരണം കയറാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നും പരാതിയുണ്ട്. നിരവധി തവണ അധികൃതരേയും വാര്‍ഡ് മെമ്പറേയും വിവരം അറിയിച്ചിട്ടും ഫലമുണ്ടായില്ല. റോഡ് വികസനത്തിനായി ഇവിടെ കൂട്ടിയിരുന്ന മണ്ണ് യന്ത്രം ഉപയോഗിച്ച് മാറ്റുമ്പോഴാണ് പൈപ്പ് പൊട്ടിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. എത്രയും വേഗം പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.