ഗുരുവായൂരില്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു

78

ഗുരുവായൂരില്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു. ആനത്താവളം റോഡില്‍ താമരയൂര്‍ കൊണ്ടരാം വളപ്പില്‍ ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. സര്‍പ്പക്കാവിനു മുന്നില്‍ റോഡിന് അഭിമുഖമായുള്ള പ്രധാന ഭണ്ഡാരമാണ് കുത്തി തുറന്നത്. ഇന്ന് രാവിലെ സര്‍പ്പക്കാവില്‍ വിളക്ക് തെളിയിക്കാന്‍ എത്തിയ ക്ഷേത്ര ഭാരവാഹികളാണ് ഭണ്ഡാരം കുത്തി തുറന്നതായി കണ്ടത്. ക്ഷേത്ര ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കി. പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.