തെക്കേ പുന്നയൂര്‍ പറയിരിക്കപ്പറമ്പ് 12-ാം ദേശവിളക്ക് മഹോത്സവം നടത്തി. ഇതിന്റെ ഭാഗമായി രാവിലെ 9 മണിക്ക് രക്ഷസ്സിന് പൂജ വൈകീട്ട് 6:30 ന്. പാവിട്ടക്കുളങ്ങര ശിവഭദ്ര ക്ഷേത്രത്തില്‍ നിന്നും പാലക്കൊമ്പ് എഴുന്നള്ളിപ്പ് രാത്രി 10 മണിക്ക് വിളക്ക് പന്തലില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് കര്‍പ്പൂരാഴി തെളിയിച്ച് ഭഗവാനെ വരവേറ്റു. ചിറമനങ്ങാട് വാസുണ്ണി സ്വാമി ആന്‍ഡ് പാര്‍ട്ടി വിളക്ക് പാര്‍ട്ടിക്ക് നേതൃത്വം നല്‍കി. പെരിയമ്പലം വേട്ടേക്കാരന്‍ ഭജനസമിതിയുടെ നേതൃത്വത്തില്‍ വിളക്ക് പന്തലില്‍ ഭജനയും, പ്രസാദ ഊട്ടും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് അയ്യപ്പസേവാസംഘം പ്രസിഡന്റ് നാരായണന്‍ താമരത്ത്, സെക്രട്ടറി മണികണ്ഠന്‍ മച്ചിങ്ങല്‍, ട്രഷറര്‍ മോഹനന്‍ താമരത്ത്, അജിതന്‍ മച്ചിങ്ങല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.