സിവില്‍ സപ്ലൈസ് വകുപ്പിന്റെ തെളിമ പദ്ധതി ഈ മാസം 15ന് ആരംഭിക്കും.

റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്തുന്നതിനും അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിനുമായുള്ള സിവില്‍ സപ്ലൈസ് വകുപ്പിന്റെ തെളിമ പദ്ധതി ഈ മാസം 15ന് ആരംഭിക്കും.
ഡിസംബര്‍ 15 വരെ പദ്ധതി പ്രകാരം റേഷന്‍ കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്താന്‍ അവസരമുണ്ടായിരിക്കും. റേഷന്‍ കടകളിലെത്തിയാണ് കാര്‍ഡിലെ തെറ്റു തിരുത്തേണ്ടതും, മാറ്റങ്ങള്‍ വരുത്തേണ്ടതും. റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും പുതുതായി ആധാര്‍ നമ്പര്‍ ചേര്‍ക്കാനും ഈ ദിവസങ്ങളില്‍ അവസരമുണ്ടായിരിക്കും. കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ടു റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കിയപ്പോഴുണ്ടായ തെറ്റു തിരുത്താനും വിവരങ്ങള്‍ പുതുക്കാനും പദ്ധതിപ്രകാരം അവസരമുണ്ടാകും.

ADVERTISEMENT
Malaya Image 1

Post 3 Image