ഗുരുവായൂര്‍ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ മാതൃസമിതിയുടെ നേതൃത്വത്തില്‍ തിരുവാതിര മഹോത്സവം ആഘോഷിച്ചു. തിരുവാതിര മണ്ഡപത്തില്‍ ദീപ ദീപപ്രോജ്വാലനം, സന്ധ്യാവന്ദനം, ഉമാമഹേശ്വര പൂജ, സാംസ്‌കാരിക സദസ്സ്, ആദരിക്കല്‍ ചടങ്ങ്, അക്ഷര ശ്ലോക സദസ്സ് തിരുവാതിരക്കളി എന്നിവ അരങ്ങേറി. തുടര്‍ന്ന് ഊഞ്ഞാലാട്ടം, തിരുവാതിരപ്പാട്ട് മത്സരം, സംഘനൃത്തം, വറുത്തുപ്പേരി, കൂവപ്പായസം, പുഴുക്ക് പഴം, ഉപ്പുമാവ് എന്നീ തിരുവാതിര വിഭവങ്ങള്‍ അടങ്ങിയ അത്താഴവിരുന്ന്, ദശപുഷ്പം ചൂടല്‍, മുക്കുറ്റി ചാന്ത് ചാര്‍ത്തല്‍, പാതിരാപ്പൂ ചൂടല്‍, തളിര്‍ വെറ്റില മുറുക്കല്‍, നാമ സങ്കീര്‍ത്തനങ്ങള്‍ എന്നീ വിവിധ ആചാര അനുഷ്ഠാന പരിപാടികള്‍ നടന്നു. ക്ഷേത്രം ഭരണസമിതി ഭാരവാഹികളായ ബാലചന്ദ്രന്‍ ചീരേടത്ത്, കണ്ണന്‍ അയ്യപ്പത്ത്, അഡ്വ. മുള്ളത്ത് വേണുഗോപാല്‍, പി. ഹരീഷ്, മാതൃസമിതി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.



