കാട്ടകാമ്പാല്‍ പഞ്ചായത്തും തിരുവാതിര വാണ്യ സമിതിയും സംയുക്തമായി നടത്തുന്ന തിരുവാതിര വാണ്യത്തിന് തുടക്കമായി. കാട്ടാകാമ്പാല്‍ ക്ഷേത്രമൈതാനിയില്‍ നടക്കുന്ന തിരുവാതിര വാണ്യത്തിന്റെ ഉദ്ഘാടനം എ.സി.മൊയ്തീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. വിടപറഞ്ഞ പ്രശസ്തഥ ഗായകന്‍ പി ജയചന്ദ്രന്‍, സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ എന്നിവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയാണ് എംഎല്‍എ ഉദ്ഘാടനം പ്രസംഗം തുടങ്ങിയത്. പഴമയെ നിലനിര്‍ത്തുന്ന ഇത്തരം സംസ്‌കാരങ്ങള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തുന്നത് അഭിനന്ദനീയമാണെന്നും എംഎല്‍എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഇ.എസ്.രേഷ്മ അധ്യക്ഷത വഹിച്ചു.