തിരുവത്ര സ്വദേശി മത്സ്യബന്ധനത്തിടെ കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട് തിരുവത്ര പുത്തന്‍കടപ്പുറം കടലില്‍ മത്സ്യബന്ധനത്തിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പുത്തന്‍കടപ്പുറം എസിപ്പടി സ്വദേശി മടപ്പേന്‍ വലിയകുഞ്ഞിമോന്‍ മകന്‍ സുലൈമാന്‍ (55) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ മത്സ്യബന്ധനത്തിന് പോയ റോയല്‍ വള്ളത്തിലെ തൊഴിലാളിയാണ് സുലൈമാന്‍. വൈകുന്നേരം നാലരയോടെ കടലില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍തന്നെ കരയില്‍ എത്തിക്കുകയും ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: കുല്‍സു. മക്കള്‍ : ശാമില്‍, ശര്‍ഹാന.

ADVERTISEMENT