തിരുവെങ്കിടാചലപതി ക്ഷേത്ര ദേശവിളക്ക് ഭക്തിസാന്ദ്രം

ഗുരുവായൂര്‍ അയ്യപ്പ ഭജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നടന്ന ദേശവിളക്ക് ഭക്തിസാന്ദ്രമായി. സത്യമുദ്ര സമര്‍പ്പണം, ഗുരുവായൂര്‍ ജയപ്രകാശിന്റെ കേളി, മഹാഗണപതി ഹോമം, അഷ്ടപദി, ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ നിന്ന് പാലകൊമ്പ് എഴുന്നള്ളിപ്പ് എന്നിവയുണ്ടായിരുന്നു. പഞ്ചവാദ്യം, ഉടുക്കുപാട്ട്, താലം എന്നിവ എഴുന്നള്ളിപ്പിന് അകമ്പടിയായി. ഗുരുസ്വാമി മച്ചാട് സുബ്രമണ്യനും സംഘവും നയിച്ച വിളക്കിന് ജി.കെ. പ്രകാശന്‍, കെ. ദിവാകരന്‍ നമ്പ്യാര്‍, ചന്ദ്രന്‍ ചങ്കത്ത്, എം.രാധാകൃഷ്ണന്‍, പ്രഭാകരന്‍ മണ്ണൂര്‍, രാജു ഇളയേടത്ത്, ബാലന്‍ വാറണാട്ട്, കെ.പി. കരുണാകരന്‍, ശിവന്‍ കണിച്ചാടത്ത് തുടങ്ങിയവര്‍ നേത്യത്യം നല്‍കി.

ADVERTISEMENT