സമസ്ത പൊതുപരീക്ഷയില്‍ ആദൂര്‍ തര്‍ബിയത്തുല്‍ ഇസ്ലാം മദ്റസയില്‍ നിന്നും 10-ാം ക്ലാസ്സില്‍ നിന്നും റൈഞ്ച് തലത്തില്‍ ഉന്നത വിജയം നേടിയ നജുവ ഫാത്തിമയെയും 5-ാം ക്ലാസ്സില്‍നിന്നും ഉന്നത വിജയം നേടിയ നസീഹിനെയും മാനേജ്മെന്റ് & സ്റ്റാഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. മഹല്ല് ഖത്തീബ് ഹാഫിള് ഇബ്രാഹിം ഫൈസി, മഹല്ല് സെക്രട്ടറി എം.പി. റഫീഖ് തങ്ങള്‍, വിദ്യാഭ്യാസ കമ്മിറ്റി ചെയര്മാന് അഷറഫ് ടിക്ക് ടാക്, മഹല്ല് കമ്മിറ്റി അംഗം മുഹമ്മദ് കുട്ടി കല്ലിങ്ങലകത്ത്, ഉസ്താദുമാരായ കുഞ്ഞുമോന് മുസ്ലിയാര്, അഷറഫ് മുസ്ലിയാര്, ഷഫീക്ക് ഫൈസാനി, തുടങ്ങിയവര്‍ പങ്കെടുത്തു. ആദൂര്‍ പാപ്പാളി അബ്ദുള്‍ ഹക്കീം ബാഖവിയുടെ മക്കളാണ് ഇരുവരും.



