24 C
Kunnamkulam
Monday, August 3, 2026
Home Bureaus Erumapetty മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി നടത്തുന്ന മണ്ണെടുപ്പിനെതിരെ പ്രതിഷേധം

മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി നടത്തുന്ന മണ്ണെടുപ്പിനെതിരെ പ്രതിഷേധം

എരുമപ്പെട്ടി കരിയന്നൂര്‍ കുന്നില്‍ മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി നടത്തുന്ന മണ്ണെടുപ്പിനെതിരെ പ്രതിഷേധം. മണ്ണിടിച്ചില്‍ അനുഭവപ്പെടുന്ന കുന്നിലെ മണ്ണെടുപ്പ് വലിയ ദുരന്തത്തിന് ഇടയാക്കുമെന്ന് ചൂണ്ടികാണിച്ചാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. എരുമപ്പെട്ടി പഞ്ചായത്തിലെ 19ാം വാര്‍ഡില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കരിയന്നൂര്‍ നഗറിന് മുകളിലുള്ള കുന്നിലാണ് മണ്ണെടുപ്പ് നടക്കുന്നത്. മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിന് വേണ്ടിയാണ് ആഴത്തില്‍ കുന്നിടിച്ച് മണ്ണെടുക്കുന്നത്. കുന്നിന്‍ ചെരുവിലുള്ള അറുപതിലധികം വീടുകളാണ് അപകട ഭീഷണി നേരിടുന്നത്.

ADVERTISEMENT
error: Content is protected !!