വന്‍ തേനീച്ചക്കൂട് ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. കടവല്ലൂര്‍ പഞ്ചായത്തിലെ കരിക്കാട് ചോല മേഖലയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മാവിലാണ് വന്‍ തേനീച്ചക്കുട് സ്ഥിതി ചെയ്യുന്നത്. സന്ധ്യാ സമയങ്ങില്‍ വീടിന് പുറത്ത് ലൈറ്റുകള്‍ തെളിയിച്ചാല്‍ തേനിച്ചകള്‍ കൂട്ടമായി എത്തുന്നതിനാല്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥലമുടമയോടും പഞ്ചായത്തിലും പരാതി പറഞ്ഞിട്ടും ഒരു മാസമായിട്ടും പരിഹാരമില്ലെന്ന് പരിസരവാസിയായ ചെറുവത്തൂര്‍ മറിയാമ്മ പറഞ്ഞു. മേഖലയില്‍ കുട്ടികളടക്കം പലര്‍ക്കും നേനീച്ചയുടെ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. അധികൃതര്‍ ഇടപെട്ട് തേനീച്ച കൂട് നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Content summary ; threatINING SIZED huge beehive