സംസ്ഥാന സ്കൂള്‍ കബഡി ചാംപ്യന്‍ഷിപ്പില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍ ജില്ലാ ജേതാക്കളായി. ഫൈനലില്‍ തിരുവനന്തപുരത്തെയാണ് തൃശൂര്‍ ടീം തോല്‍പ്പിച്ചത്. പഴഞ്ഞി ഗവ.സ്കൂളിലെ എ.എസ്.ആഷിമ, കെ.സി.സാന്ദ്ര എന്നിവരെ കേരള ടീമിലേക്ക് തിരഞ്ഞെടുത്തു. കോച്ച് ലിജോ സി.ജോര്‍ജ്, കായികാധ്യാപകന് കെ.സുജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ ടീം പരിശീലനം നടത്തിയത്. ഹരിയാനയില്‍ വെച്ചാണ് ദേശീയ സ്കൂള്‍ ചാംപ്യന്‍ഷിപ്പ് നടക്കുന്നത്.
Home Bureaus Perumpilavu സംസ്ഥാന സ്കൂള്‍ കബഡി ചാംപ്യന്‍ഷിപ്പില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍ ജില്ലാ ജേതാക്കളായി