സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്റെ തൃശൂര്‍ ജില്ലാതല ഉദ്ഘാടനം എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്നു. എ.സി.മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.നഫീസ അധ്യക്ഷയായി. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ മുഖ്യാതിഥിയായി.സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.എ.കെ.ടോണി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പുഷ്പാ രാധാകൃഷ്ണന്‍, മെമ്പര്‍ എം.എം.സലീം, പഞ്ചായത്ത് മെമ്പര്‍മാരായ എം.കെ.ജോസ്, എം.സി.ഐജു,സതി മണികണ്ഠന്‍, സുധീഷ് പറമ്പില്‍ , ജില്ലാ ആര്‍.എച്ച്.എം ഓഫീസര്‍ ഡോ.വി.കെ.മിനി, എം.എസ്.ഷീജ, പി.എ.സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.