സംഗീതത്തിന്റെ വലിയ വേദിയില്‍ തിളങ്ങാന്‍ ഒരുങ്ങി തൃശൂരിന്റെ കൊച്ചുഗായിക.സീ കേരളത്തിലെ സരിഗമപ ലിറ്റില്‍ ചാംപ് സീസണ്‍ 2-ലെ 15 മത്സരാര്‍ത്ഥികളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് പുന്നയൂര്‍ക്കുളം ഇമ്പങ്ങാട്ടയില്‍ ധലീഷ് ശില്പ ദമ്പതികളുടെ ഏക മകളായ ദക്ഷ.കുന്നംകുളം വെള്ളിത്തിരുത്തി ബ്ലൂമിംഗ് ബഡ്‌സ് ബതാനിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദക്ഷ, പഠനത്തിലും സംഗീതത്തിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന മിടുക്കിയാണ്. ഇന്ത്യയില്‍ നിന്നും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമായി ആറായിരത്തോളം കുട്ടികള്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്നാണ് ദക്ഷയെ തിരഞ്ഞടെുത്തത്. കുന്നംകുളം ചിത്രാംബരിയിലാണ് ദക്ഷ സംഗീതപഠനം നടത്തുന്നത്.ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി മുന്നൂറിലേറെ വേദികളില്‍ ഏകപാത്ര നാടകം അവതരിപ്പിച്ച ചാലിശ്ശേരി പാലഞ്ചേരി ഗോപിനാഥന്റെ കൊച്ചുമകള്‍ കൂടിയാണ് ദക്ഷ.എല്ലാ ശനിയും ഞായറും രാത്രി 8 മണിക്ക് സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന സരിഗമപ ലിറ്റില്‍ ചാംപ് സീസണ്‍ 2-ല്‍ ദക്ഷയുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് നാടും നാട്ടുകാരും.



