ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരുടെ മാനസിക ഉല്ലാസത്തിനായി തൂവല്‍ സ്പര്‍ശം 2025 എന്ന പേരില്‍ കല്ലുംപുറം വിദ്യാ റസിഡന്‍സിയില്‍ ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി. ഐ രാജേന്ദ്രന് ഉദ്ഘടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.എ ഫൗസിയ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാല്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പ്രഭാത് മുല്ലപ്പിള്ളി, ബിന്ദു ധര്മ്മന്, ജയന് പൂളക്കല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. സമ്മാന വിതരണവും ഉമ്ടായി. രക്ഷിതാക്കളും കലാപരിപാടികളില്‍ പങ്കാളികളായി. പഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അശ്വതി, അങ്കണവാടി അദ്ധ്യാപകര്‍, ഹെല്‍പ്പര്‍മാര്‍, വിവിധ വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്കി.