തിരുവെങ്കിടാചലപതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പള്ളിവേട്ട നടത്തി

തിരുവെങ്കിടാചലപതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പള്ളിവേട്ട നടന്നു. ക്ഷേത്രത്തില്‍ വൈകീട്ട് പൂജകള്‍ക്ക് ശേഷം ഭഗവാന്‍ പുറത്തെക്ക് എഴുന്നെള്ളി. ഗുരുവായൂര്‍ ദേവസ്വം കൊമ്പന്‍ അനന്തനാരായണന്‍ തിടമ്പേറ്റി. കോട്ടപ്പടി സന്തോഷ് മാരാരുടെ പ്രാമാണത്തില്‍ നടന്ന മേളത്തിന് അനീഷ് നമ്പീശന്‍, ഗുരുവായൂര്‍ സേതു, ഗുരുവായൂര്‍ ഷണ്‍മുഖന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ക്ഷേത്ര താഴ്ത്തെ കാവ് പരിസരത്ത് നിന്ന് ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിദ്ധ്യത്തില്‍ അനുഷ്ഠാന നിറവോടെ വായ്ത്താരി അറിയിപ്പ് കഴിഞ്ഞ് പള്ളിവേട്ട നടന്നു. ഓട്ട പ്രദക്ഷിണവുമായി എഴു തവണ ക്ഷേത്രം വലം വെച്ച് പള്ളിക്കുറുപ്പോടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.

ADVERTISEMENT