കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൈപ്പറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചികിത്സാസഹായവിതരണവും,ആദരചടങ്ങും സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ.എ.സുബ്രഹ്‌മണ്യന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ യൂണിറ്റിലെ അംഗത്തിന്റെ കുഞ്ഞിന്റെ ചികിത്സ സഹായത്തിന് വേണ്ടി യൂണിറ്റിലെ എല്ലാ അംഗങ്ങളുടെയും സഹകരണത്തോടെ സമാഹരിച്ച തുക കൈമാറി. തുടര്‍ന്ന് വടക്കാഞ്ചേരി നിയോജകമണ്ഡലം ട്രഷററായി കൈപ്പറമ്പ് യൂണിറ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ടി.കെ.സുലുവിനെയും, ലൈവ് നാട്ടുവാര്‍ത്ത വാട്‌സ്ആപ്പ് ചാനല്‍ വഴി സംഘടനയുടെയും നാടിന്റെയും വിശേഷങ്ങള്‍ സജീവമായി പങ്കുവെച്ചു കൊണ്ടിരിക്കുന്ന പോള്‍സണ്‍ വാഴപ്പിള്ളിയെയും ചടങ്ങില്‍ ആദരിച്ചു. മികച്ച മാധ്യമ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് കണ്‍വെന്‍ഷനില്‍ വെച്ച് തൃശൂര്‍ ജില്ലാ പ്രസിഡണ്ട് പോള്‍സണ്‍ വാഴപ്പിള്ളിയെ ആദരിച്ചിരുന്നു.



