സൗത്ത് ഇന്ത്യ തല ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ വടക്കേകാട് ട്രഡീഷണല്‍ ഷോട്ടോകാന്‍ കരാട്ടെ റിയു ഫെഡറേഷന്‍ ടീമിന് മിന്നും വിജയം. ജെ എ ഷിടോറിയൂ സംഘടിപ്പിച്ച രണ്ടാമത് സൗത്ത് ഇന്ത്യ തല കരാത്തെ ചാമ്പ്യന്‍ഷിപ്പിലാണ് ടീമിലെ വിദ്യാര്‍ത്ഥികള്‍ക്ക് മിന്നും വിജയം കൈവരിച്ചത്. ഊട്ടിയില്‍ വച്ചായിരുന്നു ചാമ്പ്യന്‍ഷിപ്പ് നടത്തിയത്. മുഖ്യ പരിശീലകന്‍ ഷാജഹാന്‍ വടക്കേകാടിന്റെ കീഴില്‍ പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ കത്ത കുമിത്തെ ഗ്രേഡ് ഒന്നില്‍ 14 സ്വര്‍ണ മെഡലും, 8 വെള്ളിയും, 8 വെങ്കലവും കരസ്ഥമാക്കി. ടൂര്‍ണമെന്റിലെ മികച്ച ടീമായി ടി.എസ്.കെ.എഫ് വടക്കേകാട് തിരഞ്ഞെടുക്കപ്പെട്ടു.
Home Bureaus Punnayurkulam വടക്കേകാട് ട്രഡീഷണല്‍ ഷോട്ടോകാന്‍ കരാട്ടെ റിയു ഫെഡറേഷന്‍ ടീമിന് മിന്നും വിജയം