കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാനപാതയുടെ പ്രധാന ജംഗ്ഷനായ പെരുമ്പിലാവ് ജംഗ്ഷന് കുഴിച്ചതോടെ പെരുമ്പിലാവ് മുതല്‍ അക്കിക്കാവ് ജംക്ഷന് വരെ ഗതാഗതം തകരാറിലായി. ഒരു മണിക്കൂറോളം വരി നിന്ന ശേഷമാണ് വാഹനങ്ങള്‍ക്കു അക്കിക്കാവ് കടക്കാനാവുന്നത്. ശനിയാഴ്ച രാവിലെ പത്തോടെ പെരുമ്പിലാവ് ജംഗ്ഷനിലെ മധ്യഭാഗത്തു നിന്നും പട്ടാമ്പി റോഡിലേക്കുള്ള ഭാഗത്തേക്ക് ജല അതോറിറ്റിയുടെ കൂറ്റന്‍ പൈപ്പ് കണക്ട് ചെയ്യുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. ഒരു മണിക്കൂറോളം വരി നിന്ന ശേഷമാണ് വാഹനങ്ങള്‍ക്കു അക്കിക്കാവ് കടക്കാനാവുന്നത്.