ഗുരുവായൂര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ മോഷണം. ശ്രീ കോവിലിന് മുന്നിലെ ഭണ്ഡാരം കവര്‍ന്നു. ഇന്ന് പുലര്‍ച്ചെ മേല്‍ശാന്തി നട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തിടപ്പിള്ളിയുടെ വാതില്‍ വഴിയാണ് മോഷ്ടാവ് അകത്ത് കടന്നത്. രണ്ടടിടിയോളം വലുപ്പമുള്ള സ്റ്റീല്‍ ഭണ്ഡാരം എടുത്ത് കൊണ്ട് പോയി. ഇതിന് സമീപത്തെ മറ്റൊരു ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ക്കാനും ശ്രമം നടന്നിട്ടുണ്ട്. രണ്ട് പേര് മുഖം മറച്ച് മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി യില്‍ പതിഞ്ഞിട്ടുണ്ട്. ആറ് മാസം മുമ്പും ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു. ഗുരുവായൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



