27.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kechery വീടിനു മുകളിലേക്ക് മരം ഒടിഞ്ഞുവീണ് ഉറങ്ങിക്കിടന്നിരുന്ന യുവാവിന് ദാരുണാന്ത്യം

വീടിനു മുകളിലേക്ക് മരം ഒടിഞ്ഞുവീണ് ഉറങ്ങിക്കിടന്നിരുന്ന യുവാവിന് ദാരുണാന്ത്യം

110

ശക്തമായ കാറ്റില്‍ വീടിനു മുകളിലേക്ക് മരം ഒടിഞ്ഞുവീണ് ഉറങ്ങിക്കിടന്നിരുന്ന യുവാവിന് ദാരുണാന്ത്യം. മണലൂര്‍ ഗോതമ്പ് റോഡില്‍ താമസിക്കുന്ന മരംമുറി തൊഴിലാളിയായ തൃപ്രണത്ത് സുബ്രന്റെ മകന്‍ വിഷ്ണുവാണ് (28) മരിച്ചത്.വീടുപണിയുടെ ഭാഗമായി വീടിനോട് ചേര്‍ന്ന് കെട്ടിയ ഓല ഷെഡില്‍ ഉറങ്ങാന്‍ കിടക്കുകയായിരുന്നു വിഷ്ണു. രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ പറമ്പിലുണ്ടായിരുന്ന മരം ഷെഡിന് മുകളിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. രാവിലെയാണ് വീട്ടുക്കാര്‍, വിഷ്ണുവിനെ മരത്തിന്റെ അടിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.വിവരമറിഞ്ഞ് അന്തിക്കാട് പോലീസും നാട്ടികയില്‍ നിന്നും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

 

ADVERTISEMENT
error: Content is protected !!