തൊഴിയൂര്‍ ഭദ്രാസന പള്ളിയിലെ പുളിമരം കടപുഴകി വീണു

തൊഴിയൂര്‍ പള്ളിയിലെ പുളിമരം കടപുഴകി വീണു. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും തൊഴിയൂര്‍ ഭദ്രാസന പള്ളിയോട് ചേര്‍ന്ന ഗ്രൗണ്ടിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള പുളിമരമാണ് കടപുഴകിയത്. തൊഴിയൂര്‍ സഭയുടെ ചരിത്രത്തോടൊപ്പം തന്നെ പഴക്കമുള്ള ഒന്നാണ് ഈ പുളിമരം. പോയ വര്‍ഷത്തിന്റെ ഓര്‍മ്മകളും പൈതൃക ശേഷിപ്പുകളുമായി തൊഴിയൂര്‍ ഭദ്രാസന പള്ളി അങ്കണത്തില്‍ തലയുയര്‍ത്തി നിന്നിരുന്ന പുളിമരത്തെ തൊഴിയൂര്‍ ഭദ്രാസന പള്ളി സന്ദര്‍ശിക്കുന്ന ഏവരും കൗതുകത്തോടെ നോക്കിയിരുന്നു. ‘ചെകുത്താന്‍ പുളി’ എന്ന പേരിലെല്ലാം അറിയപ്പെട്ടിരുന്ന പുളിമരത്തെ സംബന്ധിക്കുന്ന ഒരുപാട് കഥകളും തൊഴിയൂര്‍ ദേശത്ത് പ്രചരിച്ചിരുന്നു.