30.6 C
Kunnamkulam
Sunday, September 20, 2026
Home Bureaus Perumpilavu കരിക്കാട് കൊടിയഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ രാമായണ പാരായണം ഞായറാഴ്ച സമാപിക്കും

കരിക്കാട് കൊടിയഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ രാമായണ പാരായണം ഞായറാഴ്ച സമാപിക്കും

237

കരിക്കാട് ഭട്ടിമുറി കൊടിയഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ ഒരുവന്നൂര്‍ മനക്കല്‍ ശ്രീദേവി അന്തര്‍ജനത്തിന്റെയും മാതൃ സമിതിയുടെയും നേതൃത്വത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി നടന്നുവരുന്ന രാമായണ പാരായണം ഞായറാഴ്ച ശ്രീരാമ പട്ടാഭിഷേക ഘോഷയാത്രയോടെ സമാപിക്കും. ഞായറാഴ്ച രാവിലെ ക്ഷേത്രത്തില്‍ മേല്‍ശാന്തി അനില്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകളും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടക്കും. തുടര്‍ന്ന് ശ്രീരാമ പട്ടാഭിഷേക ഘോഷയാത്രയ്ക്ക് ശേഷം ഗജ പൂജയും ആനയൂട്ടും ഉണ്ടാകും. 12 മണി മുതല്‍ ക്ഷേത്രത്തില്‍ പ്രസാദ ഊട്ടും നടക്കും. ജൂലൈ 29ന് ക്ഷേത്രത്തില്‍ നിന്ന് നാലമ്പല തീര്‍ത്ഥയാത്രയും, 31ന് ഔഷധസേവയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ബി.ടി.എന്‍ വിജയന്‍ നമ്പൂതിരി, സെക്രട്ടറി കെ ആര്‍ ഉണ്ണിക്കുട്ടന്‍ എന്നിവര്‍ അറിയിച്ചു. രാമായണ മാസാചരണത്തിന് ക്ഷേത്ര ഭരണസമിതി അംഗങ്ങളായ വി.ടി.വി ശ്രീകുമാര്‍ നമ്പൂതിരി, ബാബു വില്ലയില്‍, സി.യു നായര്‍, കുട്ടന്‍ ശേഖരത്ത്, പ്രമോദ്, വിജയന്‍, മാതൃ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!