27.7 C
Kunnamkulam
Thursday, August 6, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ മഴക്കാല രോഗ പ്രതിരോധ മെഡിക്കല്‍ ക്യാമ്പ് നടത്തി

കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ മഴക്കാല രോഗ പ്രതിരോധ മെഡിക്കല്‍ ക്യാമ്പ് നടത്തി

കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ മഴക്കാല രോഗ പ്രതിരോധ മെഡിക്കല്‍ ക്യാമ്പ് നടത്തി. ആരോഗ്യ കേന്ദ്രത്തിലെ ആയുഷ് ആയുര്‍വ്വേദയുടെ നേതൃത്വത്തില്‍ ചിറക്കല്‍ ജോസ് ഓഡിറ്റോറിയത്തില്‍ നടന്ന സൗജ്യന ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ഇ.എസ് രേഷ്മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ബബിത ഫിലോ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ബിന്ദു മനോഹരന്‍, ഷീജ സുഗതന്‍, മിന്റോ റെനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍.കെ. ഹരിദാസന്‍, ടി.എസ് മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.എച്ച്.സിയിലെ ആയുവ വ്വേദ ഡോക്ടര്‍ ലെസ്‌ലി വില്ലി സ്വാഗതവും, ആശാ വര്‍ക്കര്‍ വസന്ത നന്ദിയും പറഞ്ഞു. ആദ്യഘട്ടത്തില്‍ പഞ്ചായത്തിലെ 16 വാര്‍ഡുകളില്‍ 8 വാര്‍ഡുകളിലുള്ളവരെയാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടാം ഘട്ടം ജൂലൈ 30 ന് നടക്കും. ക്യാമ്പില്‍ ഡോക്ടര്‍മാരായ ധന്യശ്രീ, പ്രമോദ് എന്നിവര്‍ പരിശോധന നടത്തി. സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരുന്നു. 150 ഓളം പേര്‍ ക്യാമ്പില്‍ പങ്കെടുത്ത് രോഗനിര്‍ണ്ണയം നടത്തി.

ADVERTISEMENT
error: Content is protected !!