ഏ.ബി.ബിജേഷിന്റെ രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. പഴഞ്ഞി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. പഴഞ്ഞി പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗം സിപിഐഎം കുന്നംകുളം ഏരിയ കമ്മിറ്റി അംഗം എം.കെ.ഹരിദാസന് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് മിന്റ്റോ റെനി അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ. കുന്നംകുളം വെസ്റ്റ് ബ്ലോക്ക് സെക്രട്ടറി നിതിന്‍ എം.വി., സി.പി.ഐ.എം. പഴഞ്ഞി ലോക്കല്‍ സെക്രട്ടറി എ.എ.മണികണ്ഠന് എന്നിവര്‍ സംസാരിച്ചു. 51 അംഗ സംഘാടകസമിതിയ്ക്ക് യോഗം രൂപം നല്കി. നവംബര്‍ 2ന് രാവിലെ 7 മണിക്ക് മേഖലയിലെ എല്ലാ യൂണിറ്റിലും പ്രഭാതഭേരി മുഴക്കി പതാക ഉയര്‍ത്തും. പഴഞ്ഞി ജയ ബേക്കറി ജംഗ്ഷനില്‍ നിന്ന് പ്രകടനം ആരംഭിച്ച് ബിജേഷ് വെട്ടേറ്റ് വീണ് കിടന്ന കേരള ബാങ്ക് പരിസരത്ത് പ്രഭാതഭേരിമുഴക്കി പതാക ഉയര്‍ത്തി രക്തസാക്ഷി അനുസ്മരണയോഗം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സി.കെ.സൂരജ് സ്വാഗതവും മുനവര്‍ നന്ദിയും പറഞ്ഞു.



