പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളപ്പിറവി ദിനാഘോഷത്തിന്റെ ബ്രോഷര്‍ പ്രകാശനം പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീക് അഹമ്മദ് നിര്‍വ്വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോഡിനേറ്റര്‍ ഷാജി തോമസ് എന്‍ , കേരള പ്രകൃതി സംരക്ഷണ സംഘം കുന്നംകുളം ഏരിയാ കമ്മിറ്റി സെക്രട്ടറി അഷറഫ് ആല്‍ത്തറ എന്നിവര്‍ക്ക് ബ്രോഷര്‍ കൈമാറി.2026 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 6 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി ആദരിക്കല്‍, കേരളപ്പിറവി ക്വിസ് മത്സരം, വൃക്ഷത്തൈ കൈമാറ്റം, ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം’ സന്ദേശ പ്രചാരണം, ‘വിട പറയാം ലഹരിയോട്’ ലഹരിവിരുദ്ധ ബോധവല്‍ക്കരണവും പ്രതിജ്ഞയും ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.



