കോമേഴ്‌സില്‍ പി എച്ച് ഡി നേടിയ ഡോ. സി സതീഷ് കുമാറിനെ ബിജെപി അരുവായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ അനീഷ് മാസ്റ്റര്‍ പൊന്നാട അണിയിച്ചു. കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി ജെ ജെബിന്‍, പഞ്ചായത്ത് കമ്മറ്റി ജന. സെക്രട്ടറി അരുണ്‍ ഗഗനന്‍, വൈസ് പ്രസിഡന്റ്മാരായ സി സി ട്വിങ്കിള്‍, അജീഷ് പെങ്ങാമുക്ക്, അരുവായി ബൂത്ത് കമ്മറ്റി ഭാരവാഹികളായ സജിതന്‍ കണ്ടിരുത്തി, രാകേഷ് മോനായി, വിജയന്‍ നമ്പീശന്‍, അനൂപ് കരിയാമ്പ്ര, ഷാജി കണ്ടിരുത്തി എന്നിവര്‍ നേതൃത്വം നല്‍കി. തൃശ്ശൂര്‍ ജില്ലയിലെ ഇക്കോ ടൂറിസം പഠനത്തിനാണ് ഡോക്ടറേറ്റ് നേടിയത്.



