കുന്നംകുളത്ത് കാറ്റിലും മഴയിലും വീണ്ടും നാശനഷ്ടം; മരങ്ങള്‍ വീടിന് മുകളിലേക്ക് വീണ് മേല്‍ക്കൂര തകര്‍ന്നു. കുന്നംകുളം ന്യൂ ചര്‍ച്ച് റോഡിലെ തെക്കേക്കര വി – ഹെല്‍പ്പ് ഷാജിയുടെ വീടിനു മുകളിലേക്കാണ് മഴയെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റില്വീടിന് പുറകുവശത്തു നിന്നിരുന്ന പുളിമരവും തെങ്ങും വീണത്. ഞായറാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം. ഈ സമയം മുകള്‍ ഭാഗത്ത് ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. ഒരു മുറിക്ക് തകരാറും ചുമരിന് വിള്ളലും സംഭവിച്ചിട്ടുണ്ട്.