പെരുമണ്ണ് പിഷാരിക്കല്‍ കാര്‍ത്ത്യായനി ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവവും, സഹസ്രാധിക ദീപ കാഴ്ച്ചയും ആഘോഷിച്ചു. രാവിലെ 5 ന് പള്ളിയുണര്‍ത്തലിന് ശേഷം നിര്‍മ്മാല്യ ദര്‍ശനം ഗണപതിഹോമം എന്നി ചടങ്ങുകളും തുടര്‍ന്ന് ഉഷ:പൂജ, നവകം, പഞ്ചഗവ്യം, തന്ത്രിപൂജ, വിശേഷാല്‍ പൂജകളുമുണ്ടായി. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന് നമ്പൂതിരിപ്പാട്, ക്ഷേത്രം മേല്‍ശാന്തി പുത്തില്ലത്ത് വാസുദേവന്‍ എമ്പ്രാന്തിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.



