26.5 C
Kunnamkulam
Wednesday, July 15, 2026
Home CCTV Desk ‘നാറ്റോ വെറും കടലാസ് പുലി’; സഖ്യം വിടുമെന്ന സൂചന നൽകി ഡോണൾഡ് ട്രംപ്

‘നാറ്റോ വെറും കടലാസ് പുലി’; സഖ്യം വിടുമെന്ന സൂചന നൽകി ഡോണൾഡ് ട്രംപ്

ഇറാന് എതിരെയുള്ള യുഎസ് സൈനിക നീക്കങ്ങളിൽ പിന്തുണ നൽകാത്ത സഖ്യകക്ഷികളോടുള്ള നീരസം പ്രകടമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുഎസ് നാറ്റോ സഖ്യം ഉപക്ഷേിക്കുന്ന കാര്യം ഗൗരവമായി തന്നെ പരിഗണിക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ബ്രിട്ടീഷ് ദിനപത്രമായ ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നാറ്റോയുടെ വിശ്വാസ്യതയിൽ ദീർഘകാലമായി സംശയമുണ്ടായിരുന്നതായും വെറും കടലാസ് പുലിയായ ഈ സഖ്യത്തിൽ നിന്ന് പുറത്തുകടക്കേണ്ട കാര്യം തീരുമാനിക്കേണ്ട സമയം അതിക്രമിച്ചെന്നും ട്രംപ് പറഞ്ഞതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

നാറ്റോ ഒരു സ്വാധീനവും തനിക്കുണ്ടാക്കിയിട്ടില്ല. അവർ വെറും കടലാസ് പുലിയാണെന്ന് തനിക്ക് അറിയാം. ഇക്കാര്യം പുടിനും അറിയാമെന്നതാണ് സത്യമെന്നും ട്രംപ് തുറന്നടിച്ചു. പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ പ്രധാന എണ്ണ ഗതാഗതപാതയായ ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു. ഇതിന് പിന്നാലെ ഇവിടെ സുരക്ഷ ഉറപ്പാക്കാൻ സൈന്യത്തെ വിന്യസിക്കണമെന്ന യുഎസിന്റെ ആവശ്യം നാറ്റോ സഖ്യകക്ഷികൾ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാറ്റോ സഖ്യം വിടുമെന്ന സൂചന നൽകി ട്രംപ് രംഗത്തെത്തിയത്.

ADVERTISEMENT
error: Content is protected !!