വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് കേരളോത്സവ വിജയികള്‍ക്ക് സമ്മാനവിതരണം നടത്തി. നാലാംകല്ല് യുവധാര കാലാവേദി ഓവറോള്‍ ട്രോഫി കരസ്ഥമാക്കി. വടക്കേക്കാട് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ട് ജില്‍സി ബാബു ഉദ്ഘാടനം ചെയ്തു. യുവധാര കലാവേദി നാലാംകല്ല് ഓവറോള്‍ ട്രോഫിക്ക് പുറമെ കലാഇനത്തില്‍ ഓവറോളും സ്‌പോര്‍ട്‌സ് ഇനത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് ചാമ്പ്യന്‍ പട്ടം നേടിയത്. സ്‌പോര്‍ട്‌സ് ഓവറോള്‍ എന്‍ബിസി ഞമനേങ്ങാടും കരസ്ഥമാക്കി. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സില്‍ വച്ച് നടന്ന സമാപന ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി റഷീദ് അധ്യക്ഷത വഹിച്ചു.
Home Bureaus Punnayurkulam വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് കേരളോത്സവ വിജയികള്‍ക്ക് സമ്മാനവിതരണം നടത്തി