ചൊവ്വന്നൂര്‍ മൈത്രി ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്‌സ് ക്ലബ് വടം വലി മത്സരം സംഘടിപ്പിച്ചു

ചൊവ്വന്നൂര്‍ മൈത്രി ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്‌സ് ക്ലബ് വടം വലി മത്സരം സംഘടിപ്പിച്ചു. കെ.ആര്‍ നാരായണന്‍ കമ്മ്യൂണിറ്റി ഹാള്‍ കോമ്പൗണ്ടില്‍ നടന്ന മത്സരം കുന്നംകുളം സബ് ഇന്‍സ്പക്ടര്‍ പോളി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ എന്‍.എം സുമേഷ്, സിന്‍സി ജോര്‍ജ്, ചൊവ്വന്നൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രസിഡന്റ് സി.കെ ബാബുട്ടന്‍, ക്ലബ്ബ് സെക്രട്ടറി കൃഷ്ണ ദത്ത്, പ്രസിഡന്റ് അശ്വജിത്ത് എന്നിവര്‍ സംസാരിച്ചു. എട്ട് ടീമുകള്‍ പങ്കെടുത്ത 520 കിലോ ഗ്രാം മത്സരത്തില്‍ സ്പടികം ചൊവ്വന്നൂര്‍ ഒന്നാം സമ്മനവും എസ് ആന്റ് എസ് രണ്ടാം സമ്മാനവും അഘോരിസ് മൂന്നാം സമ്മാനവും കരസ്ഥമാക്കി.

ADVERTISEMENT
Malaya Image 1

Post 3 Image