കാണിപ്പയ്യൂരിലെ മാല മോഷണം; പ്രതികള്‍ അറസ്റ്റില്‍

കാണിപ്പയ്യൂരില്‍ വീട്ടമ്മയുടെ മാല കവര്‍ന്ന സംഭവത്തിലെ പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ആനായ്ക്കല്‍ സ്വദേശി ആനായ്ക്കല്‍ വീട്ടില്‍ വിനീഷ്, കാണിപ്പയ്യൂര്‍ സ്വദേശിയും നിലവില്‍ പാറന്നൂരില്‍ താമസക്കാരനുമായ മേല്‍വീട്ടില്‍ ഡിജീഷ് എന്നിവരെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കാണിപ്പയ്യൂര്‍ മംഗളോദയം റോഡില്‍ താമസിക്കുന്ന അമ്പലത്ത് വീട്ടില്‍ 82 വയസ്സുള്ള ശാരദയുടെ ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് സ്‌കൂട്ടറിലെത്തി പ്രതികള്‍ പൊട്ടിച്ചെടുത്തത്.

പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കുന്നംകുളം പോലീസ് നടത്തിയ അന്വേഷത്തിനൊടുവില്‍ ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് ഇരുവരും പിടിയിലായത്.  പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ADVERTISEMENT