24.3 C
Kunnamkulam
Friday, August 7, 2026
Home Bureaus Kechery കേച്ചേരിയില്‍ നൂറിലധികം പാക്കറ്റ് ഹാന്‍സ് പിടികൂടി ; രണ്ട് പേര്‍ അറസ്റ്റില്‍

കേച്ചേരിയില്‍ നൂറിലധികം പാക്കറ്റ് ഹാന്‍സ് പിടികൂടി ; രണ്ട് പേര്‍ അറസ്റ്റില്‍

198

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരവുമായി കേച്ചേരിയില്‍ നിന്നും രണ്ടുപേരെ കുന്നംകുളം പോലീസ് പിടികൂടി. കേച്ചേരി പട്ടിക്കര സ്വദേശി അദ്‌നാന്‍ (48) കേച്ചേരി മണലി സ്വദേശി ഭാസി (62) എന്നിവരെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ ജാബിറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരുടെയും കേച്ചേരിയിലെ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍, അദ്‌നാന്റെ പക്കല്‍ നിന്ന് 124 പാക്കറ്റും, ഭാസിയില്‍ നിന്ന് 15 പാക്കറ്റും ഹാന്‍സാണ് പിടികൂടിയത്.

ADVERTISEMENT
error: Content is protected !!