ഒരു കിലോ കഞ്ചാവുമായി കുന്നംകുളത്ത് രണ്ട് പേര്‍ അറസ്റ്റില്‍. കുന്നംകുളം അടുപ്പുട്ടി പാക്കത്ത് അജിത് (35), അടുപ്പുട്ടി കാക്കശ്ശേരി ബെര്‍ലിന്‍ (27) എന്നിവരെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ നിന്നുമാണ് ഇവര്‍ പിടിയിലാകുന്നത്. കുന്നംകുളം പോലീസും തൃശൂര്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്നായിരുന്നു അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 1.100 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണ രംഗത്ത് ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ആളുകളെ സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലിസ് അറിയിച്ചു.