എരുമപ്പെട്ടി തിച്ചൂര്‍ സെന്ററിന് സമീപം ഓട്ടോറിക്ഷക്ക് മുന്നിലേക്ക് നായചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. തിച്ചൂര്‍ പൊന്നുവീട്ടില്‍ രാഹുല്‍(30), മഹാദേവന്‍(17) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.