നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

ഗുരുവായൂര്‍ ചിറ്റാട്ടുകര തിരിവില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികരും പാവറട്ടി കാക്കശ്ശേരി സ്വദേശികളുമായ നാലകത്ത് മുഹമ്മദ് ഫര്‍ഷിന്‍(18), പണിക്ക വീട്ടില്‍ റൗഫ്(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ആക്ട്‌സ് പ്രവര്‍ത്തകര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT