ചാവക്കാട് ദേശീയപാത 66 ഒരുമനയൂര്‍ മാങ്ങോട്ട് സ്‌കൂളിന് സമീപം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് കാറില്‍ ഇടിച്ചു രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച്ച രാവിലെ 7:30നായിരുന്നു അപകടം. ഗുരുവായൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അമിത വേഗതയില്‍ പോകുകയായിരുന്ന കാറിനു പുറകില്‍ ഇടിച്ചത്. തുടര്‍ന്ന് ബസ് സൈഡിലെ കാനക്കു മുകളിലേക്ക് കയറി സ്ലാബ് തകര്‍ന്നു.



