കോട്ടപ്പടി സര്‍വീസ് സഹകരണ ബാങ്കിന് സമീപം കാട്ടുപന്നി ആക്രമണത്തില്‍ 2 പേര്‍ക്ക് പരിക്ക്. കോട്ടപ്പടി സ്വദേശി ചീരന്‍ ഷെല്ലി ബാബു , എളവള്ളി സ്വദേശി വടുക്കുട്ട് വിനോജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. വിനോജിന്റെ ഭാര്യ വീടിനു സമീപത്ത് നിന്ന് വാഹനത്തില്‍ വിറക് കയറ്റിക്കൊണ്ടിക്കെ ഓടിയെത്തിയ കാട്ടുപന്നി ഇരുവരെയും ഇടിച്ചിടുകയായിരുന്നു. ആക്രമണത്തില്‍ കാലിന് പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.