കുന്നംകുളം ആര്‍ത്താറ്റ് കടന്നല് കുത്തേറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആര്‍ത്താറ്റ് സ്വദേശി മണി, കാണിപ്പയ്യൂര്‍ സ്വദേശി ഷിബു എന്നിവര്‍ക്കാണ് കടന്നല് കുത്തേറ്റത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പക്ഷികള്‍ വന്നിരുന്നതിനെത്തുടര്‍ന്ന് സമീപത്തെ മരത്തിലെ കടന്നല്‍ക്കൂട് ഇളകുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് ഈ സമയം പറമ്പിലുണ്ടായിരുന്ന ഇരുവരെയും കടന്നലുകള്‍ ആക്രമിച്ചു. സമീപത്തെ തോട്ടിലേക്ക് എടുത്തുചാടിയാണ് ഷിബു രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.