ചാലിശ്ശേരിയില്‍ കിണറ്റില്‍ നിന്നും അത്യുഗ്ര വിഷമുള്ള രണ്ട് അണലികളെ പിടികൂടി

ചാലിശ്ശേരിയില്‍ കിണറ്റില്‍ നിന്നും അത്യുഗ്ര വിഷമുള്ള രണ്ട് അണലികളെ അതി സാഹസികമായി പിടികൂടി. ചാലിശ്ശേരി ബി.എസ്.എന്‍.എല്‍. ഓഫീസിന് സമീപം ചീരന്‍ വീട്ടില്‍ തോമസിന്റെ പറമ്പിലെ കിണറ്റില്‍ നിന്നാണ് ഉഗ്ര വിഷമുള്ള രണ്ട് അണലികളെ പിടികൂടിയത്. പ്രസവിക്കാറായ ഏകദേശം നാല് വയസ്സോളം പ്രായമുള്ള പെണ്‍ അണലിയേയും മൂന്നു വയസ്സോളം പ്രായമുള്ള ആണ്‍ അണലിയെയും ആണ് അതിസാഹസികമായി പിടി കൂടിയത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജന്‍ പെരുമ്പിലാവ് എത്തിയാണ് ചാലിശ്ശേരി പോലീസിന്റെ സാന്നിധ്യത്തില്‍ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തില്‍ പാമ്പുകളെ പിടികൂടിയത്.

ADVERTISEMENT