മൂന്ന് ഗ്രാം എം.ഡി.എം.എ യുമായി രണ്ട് പേരെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

104

മൂന്ന് ഗ്രാം എം.ഡി.എം.എ യുമായി രണ്ട് പേരെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വടക്കേകാട് പൊന്നമ്പത്ത് ജാഷീര്‍(28), തൊഴിയൂര്‍ പൊട്ടത്തേയില്‍ മുബഷീര്‍ (29) എന്നിവരെയാണ് ഗുരുവായൂര്‍ എസ്.ഐ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തൊഴിയൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മയക്കു മരുന്നുമായി ബന്ധപ്പെട്ട് ഇവരുടെ പേരില്‍ വടക്കേകാട്, കുന്നംകുളം സ്റ്റേഷനുകളിലും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.