തെരുവ്‌നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു

82

ഗുരുവായൂരില്‍ തെരുവ്‌നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. പാവറട്ടി മരുതയൂര്‍ കുണ്ടു വീട്ടില്‍ കൃഷ്ണപ്രസാദിനാണ് പരിക്കേറ്റത്. പന്തായില്‍ അയ്യപ്പക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച്ച് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ആക്‌സ് പ്രവര്‍ത്തകര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.